ന്യൂമാഹി എട്ടാം വാർഡ് മങ്ങാട് നിന്നും ഏഴ് സ്ഥാനാർഥികൾ
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മങ്ങാട് നിന്നും മങ്ങാട് നിവാസികളായ ഏഴ് സ്ഥാനാർഥികൾ വിവിധ വാർഡുകളിൽ മത്സര രംഗത്തെത്തിയത് കൗതുകമായി.
എൽ.ഡി.എഫിൻ്റെ വൈശാഖ് മുരളീധരൻ, യു.ഡി.എഫിൻ്റെ
സി.ടി ശശീന്ദ്രൻ, ബി.ജെ.പിയുടെ
എം.എം. നിപീഷ് എന്നിവർ മങ്ങാട് സ്വദേശികളായ മങ്ങാട്ടെ സ്ഥാനാർഥികളാണ്. ഇതിന് പുറമെയാണ് ഇടത് മുന്നണിയുടെ മങ്ങാട് സ്വദേശികളായ മൂന്ന് സ്ഥാനാർഥികൾ വിവിധ വാർഡുകളിൽ മത്സരിക്കുന്നത്. ആറാം വാർഡ് മാങ്ങോട്ടുവയലിൽ മത്സരിക്കുന്ന കെ.പി.ലീല, 10-ാം വാർഡ് പെരിങ്ങാടിയിൽ എം.ഫസീല, 7-ാം വാർഡ്
പെരിങ്ങാടി ഗെയിറ്റിൽ എ.പി. മിഹാദ് എന്നിവർക്ക് പുറമെ
തലശ്ശേരി ബ്ലോക്ക് ന്യൂമാഹി ഡിവിഷൻ ഇടത് സ്ഥാനാർഥി സി.കെ. റീജയും മങ്ങാട് നിവാസിയാണ്. ബ്ലോക്ക് പഞ്ചായത്തിലേതടക്കം ഇടതിൻ്റെ അഞ്ച് സ്ഥാനാർഥികൾ മങ്ങാട് നിവാസികളാണ്.

Post a Comment