*സംസ്ഥാന സിനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ*
മാഹി: മാഹിയിൽ വെച്ച് നടന്ന പുതുചേരി സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ മാഹിക്ക് ചാമ്പ്യൻഷിപ്പ്. സിനിയർ ബോയ്സ് വിഭാഗത്തിലാണ് മാഹി ചാമ്പ്യന്മാരായത് ഏകപക്ഷിമായിരുന്നു മാഹിയുടെ വിജയം തുടർച്ചയായി എട്ടാം വർഷമാണ് മാഹി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ആദ്യ മത്സരത്തിൽ സോൺ-മുന്നു പോണ്ടിച്ചേരിയെ 4ഗോളിനും സെമിഫൈനൽ മത്സരത്തിൽ സോൺ-2 പുതുചേരിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അഞ്ചേ രണ്ടിനും
ഫൈനലിൽ സോൺ-4 പുതുചേരിയെ 5ഗോളിനും പരാജയപ്പെടുത്തിയാണ് മാഹി യുടെ വിജയം പന്തക്കൽ പി എം ശ്രീ സ്കൂളിലെ അഗിനേഷ് ആണ് ടീം ക്യാപ്റ്റൻ ടീം കോച്ച് പി ആർ സലീം അസിറ്റന്റ് കോച്ച് ശരൺ മോഹൻ എസ്, എന്നിവരുടെ മേൽനോട്ടത്തിലാണ് മാഹി ഫുട്ബോൾ ടീം ഗ്രൗണ്ടിലിറങ്ങിയത്.

Post a Comment