അപകടകെണി
മാഹി ബൈപ്പാസ്. പളളൂർ -ചാലക്കര റോഡ് പാലത്തിന്റെ താഴെ NH66 ന്റെ ഭാഗമായ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിൽ ചാലക്കര- പളളൂർ പാലത്തിന്റെ താഴെ പെട്രോൾ പമ്പിലേക്ക് പോവുന്നതിനായ് എൻട്രി പോയിന്റിലൂടെ അപകടകരമാം വിധം പെട്രോൾ ടാങ്കറുകൾ അടക്കമുളള വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളടക്കം പോവുന്ന കാഴ്ചയാണിത്.നിരവധി തവണ പളളൂർ പോലീസിന് പരാതി കൊടുത്തെങ്കിലും പരിഹാരമുണ്ടായിട്ടില്ല.ഈ റോഡിന്റെ ഓപ്പോസിറ്റ് കണ്ണൂർ-മാഹി ഭാഗത്തുളള എൻട്രി പോയിന്റിലാണ് ഇന്ന് ലോറി തട്ടി ഇരുചക്രവാഹനക്കാരി മരണപ്പെട്ടത്.





Post a Comment