*ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു*
മാഹി: ഇന്ത്യയുടെ ഉരുക്ക് മനുഷ്യനും ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി പുതുച്ചേരി പോലീസ് വകുപ്പ് മാഹി പോലീസ് സബ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിലും, കൗമാരക്കാരിലും മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ഭവിഷത്തുകളെപ്പറ്റി ബോധവത്ക്കരണം നടത്തുകയെന്ന സദുദ്ദേശത്തോടെ മാഹി കോളേജ് ഗ്രൗണ്ടിൽ വെച്ച് യൂണിറ്റി കപ്പിനായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
മത്സരം പുതുച്ചേരി ഗവർണ്ണർ കൈലാഷ്നാഥ് കിക്കോഫ് നടത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് ഗവർണ്ണർ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ,മയക്കുമരുന്നിനെതിരായി നടന്ന ഹാൻ്റ് പ്രിൻ്റ് ക്യാമ്പയെനിൽ ആദ്യകൈമുദ്രയും പതിപ്പിച്ചു.
വേദിയിൽ വെച്ച് യൂണിറ്റി ഡേ യുടെ ഭാഗമായി പള്ളൂർ സ്കൂളിൽ വെച്ച് നടന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ഗവർണ്ണർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മാഹി എം എൽ എ രമേഷ് പറമ്പത്ത്, മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷ്ണമോഹൻ ഉപ്പു ഐ എ എസ്, പുതുച്ചേരി ആരോഗ്യ വകുപ്പ് സെക്രട്ടറി യാസിൻ എം ചൗധരി, പുതുച്ചേരി എസ് എസ് പി (വിജിലൻസ്) ഇഷാ സിംഗ് ഐ പി എസ് , മാഹി പോലീസ് സൂപ്രണ്ട് ഡോ.വിനയ് കുമാർ ഗാഡ്ഗെ, മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ എന്നിവർ സംബന്ധിച്ചു
മാഹി പോലീസ് ഇലവനും ,പബ്ളിക് ഇലവനും തമ്മിലുണ്ടായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പബ്ളിക്ക് ഇലവൻ വിജയിച്ചു
മനോജ് കെ ടി നയിച്ച
പബ്ളിക്ക് ഇലവന് വേണ്ടി ഹറൂൺ (1), ഷുഹൈബ് (2) എന്നിവർ ഗോൾ നേടിയപ്പോൾ
മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം ഉമേഷ് ബാബു നയിച്ച
പോലീസ് ടീമിന് വേണ്ടി തരുൺ ഗംഗാധരൻ രണ്ടു ഗോൾ നേടി
വിജയികൾക്കും റണ്ണേഴ്സ് അപ്പിനും
മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്ഗെ കപ്പുകൾ നല്കി




.jpg)




.jpg)


Post a Comment