*തിരുത്തിപ്പുറം ശുദ്ധജല വിതരണ കിണറിൻ്റെയും, പമ്പ് ഹൗസിന്റെയും ഉദ്ഘാടനം വടകര എം എൽ എ കെ കെ രമ നിർവ്വഹിച്ചു*
അഴിയൂർ ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ കോറോത്ത് റോഡ് തിരുത്തിപ്പുറം ശുദ്ധജല വിതരണ സമിതിക്ക് വേണ്ടി പുതുതായി നിർമ്മിച്ച കായകുളങ്ങര കിണറിൻ്റെയും പമ്പ് ഹൗസിന്റെയും,നവീകരിച്ച തിരുത്തിപ്പുറം പമ്പ് ഹൗസിൻ്റെയും ടാങ്കിൻ്റെയും ഉദ്ഘാടനം വടകര MLA കെ.കെ. രമ കോറോത്ത് റോഡ് വാട്ടർ ടാങ്ക് പരിസരത്ത് വെച്ച് നിർവ്വഹിച്ചു
പതിനേഴ് ലക്ഷത്തി അറുപത്തി ഏഴായിരം രൂപയാണ് നിർമാണ പ്രവർത്തിക്കായി വകയിരുത്തിയത്
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റ് ആയിഷ ഉമ്മറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുത്തിപ്പുറം ശുദ്ധജല പദ്ധതിക്ക് ടേങ്കിന് സ്ഥലം നൽകിയ പരേതനായ പറമ്പത്ത് കണ്ണൻ എന്നിവരുടെ മക്കൾ,
കിണറിന് സ്ഥലം സംഭാവന ഔലാദ് മൻസിൽ കുഞ്ഞിപ്പാത്തു,
കിണർ നിർമ്മിച്ച് നൽകിയ അൽ ഹിക ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റ് ഭാരവാഹികൾ എന്നിവരെ ആദരിച്ചു
അഴിയൂർ ഗ്രാമപഞ്ചായത്ത് അസി. എൻഞ്ചിനീയർ പ്രിയ പി.എം റിപ്പോർട്ട് അവതരിപ്പിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ' ശശിധരൻ തോട്ടത്തിൽ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അബ്ദുൾ റഹീം,
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
രമ്യ കരോടി,
ശ്രീജേഷ് കുമാർ
കടവിൽ അബൂബക്കർ
എന്നിവർ സംസാരിച്ചു

Post a Comment