ജനകീയ സമിതിയുടെ ഇടപെടൽ :കോഴിലോറി മാറ്റി
അഴിയൂർ:- മാഹി റെയിൽവേ സ്റ്റേഷനടുത്തായി സബ് രജിട്രാർ ഓഫീസ് പരസരത്ത് പകൽ സമയങ്ങളിൽ കോഴി ലോഡ് കയറ്റുന്ന ലോറി നിർത്തിയിടുന്നത് കാരണം ഓഫീസ് ജീവനക്കാർക്കും,പൊതു ജനങ്ങൾക്കും ദുർഗന്ധം കാരണം ബുദ്ധിമുട്ടുണ്ടാകുന്നത് സബ് രജിട്രോഫീസ് ജനകീയ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ജനകീയ സമിതിയംഗം മുബാസ് കല്ലേരി,രജിസ്ട്രാർ ഓഫീസർ രമേഷ് ടി കെ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ രാജേഷ് സി പി,ഹരീഷ് കെ എം എന്നിവർ സ്ഥലത്തെത്തി ലോറി ജീവനക്കാരുമായി സംസാരിച്ച് അവർക്ക് വാണിംഗ് കൊടുക്കുകയും അവിടെ നിന്നും ലോറി മാറ്റാനുള്ള നടപടിയും സ്വീകരിച്ചു.

Post a Comment