ന്യൂമാഹിയിൽ യുഡിഎഫ് സ്ഥാനാർഥി സംഗമം നടത്തി
ന്യൂമാഹി: മൂന്ന് പതിറ്റാണ്ട് കാലത്തെ ന്യൂമാഹിയിലെ ഇടത് ദുർഭരണത്തിനെതിരെ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ വിധിയെഴുതുമെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു.
പുന്നോൽ കുറിച്ചിയിൽ ഹുസൈൻമൊട്ടയിൽ നടന്ന ന്യൂമാഹിയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ന്യൂമാഹിയിൽ വികസന വഴിയിൽ വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളും ഉണ്ടാക്കുന്നതിനും ഒരു പുതിയ ന്യൂമാഹിയെ സൃഷ്ടിക്കാനും യുഡിഎഫിന് സാധിക്കുമെന്ന് എം.പി. അവകാശപ്പെട്ടു. ഭഗവാന് അർപ്പിച്ച കാണിക്ക പണവും സ്വർണ്ണ പാളിയും കട്ടവരെ അധികാരത്തിൽ നിന്ന് പുറന്തള്ളേണ്ടത് ജനങ്ങളുടെ ബാധ്യതയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യുഡിഎഫ് ചെയർമാൻ പി.സി. റിസാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ശശിധരൻ, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി.പി വിനോദൻ, അഡ്വ. കെ.എ. ലത്തീഫ്, സി.വി. രാജൻ പെരിങ്ങാടി, സ്ഥാനാർഥി ടി.എച്ച്. അസ്ലം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി വി.കെ. അനീഷ് ബാബു, സാജിത്ത് പെരിങ്ങാടി, മുസ്ലീം ലീഗ് മണ്ഡലം ജനറൽ സിക്രട്ടറി സുലൈമാൻ കിഴക്കേയിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ നിഷ നെല്ല്യാട്ട്, അഡ്വ.വീണ വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ കെ.റീഷ്യ, കെ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

Post a Comment