o ഇൻറർ സ്കൂൾ ഡിബേറ്റ് മത്സരം 2025” സംഘടിപ്പിച്ചു.
Latest News


 

ഇൻറർ സ്കൂൾ ഡിബേറ്റ് മത്സരം 2025” സംഘടിപ്പിച്ചു.



 ഇൻറർ സ്കൂൾ ഡിബേറ്റ് മത്സരം 2025” സംഘടിപ്പിച്ചു.



മാഹി ദെ ലാബോർദനെ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ “   ഇൻറർ സ്കൂൾ ഡിബേറ്റ് മത്സരം 2025” സംഘടിപ്പിച്ചു.


മാഹി മേഖലയിലെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്ത ഡിബേറ്റ് മത്സരം 2025 നവംബർ 26 ന്  ബുധനാഴ്ച  മാഹി തീർത്ഥ ഇൻറർനേഷണൽ ഓഡിറ്റൊറിയത്തിൽ വെച്ച് നടന്നു.


"സാമൂഹ്യ മാധ്യമങ്ങൾ യുവാക്കളിൽ ചെലുത്തുന്ന 

സ്വാധീനം: ഗുണമോ  ദോഷമോ "എന്ന വിഷയത്തിൽ നടന്ന സംവാദ മത്സരത്തിന്റെ മോഡറേറ്റർ ശ്രീ പി. സി. എച്ച്.ശശിധരനായിരുന്നു.


മത്സരത്തിൽ ഒന്നാം സമ്മാനമായ  10,000/ രൂപ പി.എം. ശ്രീ. ഐ.കെ.കെ.ജി.എച്ച്.എസ്. സ്കൂൾ, പന്തക്കലിലെ സൂര്യാ തിലകും ആദിമ മനോജ് കുമാറും നേടി. രണ്ടാം സമ്മാനമായ 5000/രൂപ ചാലക്കര എക്സൽ പബ്ലിക് സ്കൂളിലെ എസ്. ഇമായ് പാർവനും എ. ഗൗതം കൃഷ്ണക്കുമായിരുന്നു.

മൂന്നാം സമ്മാനമായ 3000/ രൂപ കരസ്ഥമാക്കിയത് മാഹി ജെ.എൻ. ജി. ഹയർ സെക്കണ്ടറി സ്കൂളിലെ സാവന്ന സന്തോഷും അലീന ജോണുമാണ്.


മാഹി സി.ഇ. ബി. ജി എച്ച് എസ്, പള്ളൂർ വി.എൻ. പി.ജി.എച്ച്.എസ് , ചാലക്കര സെൻറ് തെരേസ എച്.എസ്. എന്നീ വിദ്യാലയങ്ങൾ പ്രോത്സാഹന സമ്മാനങ്ങളും കരസ്ഥമാക്കി.


മത്സരം പ്രസിഡണ്ട് ശ്രീ. പവിത്രൻ കൊല്ലർക്കണ്ടിയുടെ അധ്യക്ഷതയിൽ മാഹി എം. ജി. ജി. എ. കോളേജ് റിട്ടയർഡ് പ്രിൻസിപ്പൽ ഡോ. ആൻ്റണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ബാൽസി കോവുക്കൽ, പി.സി.ദിവാനന്ദൻ , സി.എച്ച്. പ്രഭാകരൻ എന്നിവർ സംസാരിച്ചു.


വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകി


കെ. കെ. സത്യൻ, കെ. ടി. വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി.

ശ്രീ. ഹരീന്ദ്രൻ എം. എം., ശ്രീ ആനന്ദ് കുമാർ പറമ്പത്ത്, ശ്രീ. എം. സി. ലക്ഷ്മണൻ എന്നിവർ വിധികർത്താക്കളായിരുന്നു

Post a Comment

Previous Post Next Post