വ്യാപാരിയുടെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു
ന്യൂമാഹി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു.
ആശ്രയ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ന്യൂമാഹി കല്ലായി ചുങ്കത്തെ ഹോട്ടൽ ഉടമയായ ഒളവിലത്തെ അരയാക്കൂൽ ബാബുവിൻ്റെ മക്കൾക്ക് 10 ലക്ഷം രൂപ വിതരണം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരിയിൽ നിന്നും മക്കൾ ഷിനോജും രേഷ്മയും ഏറ്റുവാങ്ങി. ഹിറ സോഷ്യൽ സെൻ്ററിൽ നടന്ന പരിപാടിയിൽ
പ്രസിഡൻ്റ് വി.വത്സൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ തീപിടിച്ച് കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് വേണ്ടി യൂണിറ്റ് സമാഹരിച്ച ദുരിതാശ്വാസ ധനസഹായം ജില്ലാ വൈസ് പ്രസിഡൻ്റ് സി.കെ. രാജൻ ഏറ്റുവാങ്ങി. മേഖലാ പ്രസിഡൻ്റ് സി.സി. വർഗ്ഗീസ്, സെക്രട്ടറി മുഹമ്മദ് താഹിർ എന്നിവർ പ്രസംഗിച്ചു.

Post a Comment