*നവംബർ 29 ന് മാഹിയിൽ സ്കൂളുകളുകൾക്ക് പ്രവർത്തി ദിനമല്ല*
പുതുച്ചേരി സർക്കാർ
സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഓഫീസ് സിബിഎസ്ഇ സെല്ലിൻ്റെ അറിയിപ്പ്
2025 നവംബർ 29, 30 തീയതികളിൽ മാഹിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മയ്യഴി മേളം സ്കൂൾ കലോൽസവവുമായി ബന്ധപ്പെട്ട്, 2025 നവംബർ 29 ന് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന പ്രവൃത്തി ദിനം മാഹി മേഖലയ്ക്ക് മാത്രമായി അവധിയായി പ്രഖ്യാപിച്ചിരിക്കുന്നതായി അറിയിക്കുന്നു. പ്രസ്തുത പ്രവൃത്തി ദിവസത്തിന് മറ്റേതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിനമായി അറിയിക്കണമെന്ന് മാഹി സി.ഇ.ഓഫിസിനോട് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജോയിൻ്റ് ഡയറക്ടർ.ഡോ.വി.ജി. ശിവഗാമി അറിയിച്ചു.

Post a Comment