*_വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്
മാഹി മേഖലാതല ശിശുദിനാഘോഷം പുതുച്ചേരി ലെഫ്. ഗവർണർ കൈലാസനാഥൻ ഉദ്ഘാടനം ചെയ്യും.
മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മാഹി മേഖലാതല ശിശുദിനാഘോഷം നവംബർ 14 വെള്ളിയാഴ്ച്ച കാലത്ത് 8:45 ന് ലെഫ്. ഗവർണർ കെ. കൈലാസനാഥൻ ഉദ്ഘാടനം ചെയ്യും. ചാലക്കര പിഎംശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ പുതുച്ചേരി നിയമസഭാ സ്പീക്കർ ആർ. സെൽവം
അധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷ്ണ മോഹൻ ഉപ്പു ഐ.എ.എസ്, ഗവർണറുടെ സെക്രട്ടറി ഡോ. മണികണ്ഠൻ ഐ.എ.എസ്, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ,വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ തനുജ എം എം തുടങ്ങിയവർ പങ്കെടുക്കും.വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഗവർണർ സമ്മാനം വിതരണം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗവർണറുമായി മുഖാമുഖം നടത്തും.

Post a Comment