*ഫ്ലേവേഴ്സ് ഫിയസ്റ്റ: ഭക്ഷ്യമേളയും കലാവിരുന്നും 6,7,8,9 തീയ്യതികളിൽ മാഹിയിൽ നടക്കും*
മാഹി സബർമതി ഇന്നൊവേഷൻ & റിസർച്ച് ഫൌണ്ടേഷൻ ഒരുക്കുന്ന ചതുർദിന ഭക്ഷ്യമേളയും കലാവിരുന്നുമായ ഫ്ലേവേഴ്‌സ് ഫിയസ്റ്റ നവംബർ 6,7,8,9 തീയ്യതികളിൽ മാഹി മൈതാനിയിൽ വെച്ച് നടക്കും. മയ്യഴിയുടെ ഭക്ഷ്യ സംസ്‌കാരത്തിന് തനത് രുചിയുടെ രസക്കൂട്ടും, സുമനസ്സുകൾക്ക് കലയുടെ തിരുമധുരവും പകരുന്നതായിരിക്കും ഭക്ഷ്യമേള. വിവിധ സ്റ്റാളുകൾ, പാചക മത്സരങ്ങൾ, ഓട്ടോ ഏക്സ്പോ, വിപണന സ്റ്റാളുകൾ, നഴ്‌സറി തുടങ്ങിയവയിലൂടെ വികലാംഗക്ഷേമ പ്രവർത്തനമാണ് ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ പി.സി.ദിവാനന്ദൻ മാസ്റ്റർ അറിയിച്ചു. നവംബർ 6 ന് തുടക്കം കുറിക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം വൈകുന്നേരം 6 മണിക്ക് പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജിൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും. റീജ്യണൽ
അഡ്‌മിനിസ്‌ട്രേറ്റർ ഡി.മോഹൻകുമാർ മുഖ്യഭാഷണം നടത്തും. തുടർന്ന് ചെണ്ടമേളം, ശാസ്ത്രീയ നൃത്തം, കളരിപ്പയറ്റ്, നൃത്തം, ബോഡി ഷോ, മാജിക് ഷോ എന്നിവയുമുണ്ടാവും. 7 ന് വൈകുന്നേരം 4 മണിക്ക് ബിരിയാണി പാചക മത്സരം, നൃത്ത നൃത്ത്യങ്ങൾ, സാംസ്‌കാരിക സമ്മേളനം, ഡാൻസ് നൈറ്റ് എന്നിവ നടക്കും. 8 ന് വൈകു. 4 മണിക്ക് ഇലയട പാചക മത്സരം, മൈലാഞ്ചിയിടൽ മത്സരം നൃത്ത നൃത്തങ്ങൾ, സാംസ്‌കാരിക സമ്മേളനം, കുട്ടികളുടെ ഫാഷൻ ഷോ മത്സരം, തുടർന്ന് ഫാഷൻ ഷോ ഉണ്ടാവും. 9 ന് വൈകുന്നേരം 4 മണിക്ക് കപ്പ പുഴുക്ക് പാചക മത്സരം, നൃത്ത നൃത്ത്യങ്ങൾ, സമാപന സമ്മേളനം തുടർന്ന് നറുക്കെടുപ്പും സമ്മാനദാനവും നടക്കും. 7.45 ന് മ്യൂസിക്കൽ ബാൻഡും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment