o കാലത്തെ, സംസ്ക്കാരത്തെ, സാഹിത്യത്തെ നവീകരിക്കുന്നതാണ് കലകളെന്ന് പ്രൊഫ: കെ.ഇ.എൻ. കുഞ്ഞഹമ്മദ്
Latest News


 

കാലത്തെ, സംസ്ക്കാരത്തെ, സാഹിത്യത്തെ നവീകരിക്കുന്നതാണ് കലകളെന്ന് പ്രൊഫ: കെ.ഇ.എൻ. കുഞ്ഞഹമ്മദ്

 കാലത്തെ, സംസ്ക്കാരത്തെ, സാഹിത്യത്തെ നവീകരിക്കുന്നതാണ് കലകളെന്ന് പ്രൊഫ: കെ.ഇ.എൻ. കുഞ്ഞഹമ്മദ്



മാഹി:കാലത്തെ, സംസ്ക്കാരത്തെ, സാഹിത്യത്തെ നവീകരിക്കുന്നതാണ് കലകളെന്ന് പ്രൊഫ: കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.

കേരളകൾച്ചറൽ ഹെറിറ്റേജ് ഫോറം ശ്രീനാരായണ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്ക്കാരിക പൈതൃകപുരസ്ക്കാര സമർപ്പണം -2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ഇ.എൻ.

സങ്കൽപ്പത്തിനപ്പുറമുള്ള ശാസ്ത്രവികസനമാണ് നടക്കുന്നതെന്നും ,സത്യം സങ്കൽപ്പത്തെ പോലും  മറികടന്ന ശാസ്ത്ര കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്നും കെ.ഇ എൻ. പറഞ്ഞു.

ടി.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷതവഹിച്ചു. ഡോ. പി.പി. ഷാജു റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ: നിധീഷ് നാറാത്ത് പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഡോ: ആർ. എൽ.വി.രാമകൃഷ്ണൻ മോഹിനിയാട്ടം വി.പി. മൻസിയ (ഭരതനാട്യം )ഡോ: പി.കെ സഭിത്ത്(വിദ്യാഭ്യാസം) കെ കെ നിരഞ്ജനൻ (കേരളനടനം) കലാമണ്ഡലം അബി ജോഷ് ചാക്യാർകൂത്ത്) കലാമണ്ഡലംകാർത്തിക് ശങ്കർ ( ഓട്ടൻതുള്ളൽ ) എന്നിവരാണ്  പുരസ്ക്കാരത്തിന് അർഹരായത്.  ഡോ:എൻ . കെ. രാമകൃഷ്ണൻ, എൻ.കെ. കമലാവതി, എം.എം. പ്രീതി, സത്യൻ മാടാക്കര, പി.പി. രാജൻ, രാജാറാം തൈപ്പള്ളി, സജീവൻ ചോറോട്, ചാലക്കര പുരുഷു, കലൈമാമണി സതീശങ്കർ, കെ.അശോകൻ, പി.കെ. സവിത ' ഉത്തമരാജ് മാഹി എ.ആർ. രോഹിത്, സംസാരിച്ചു. പൂരക്കളി ആശാൻപി.ഭാസ്ക്കരൻ പണിക്കർ കാസർഗോഡ്,തെയ്യം കലാപ്രതിഭ സി.പി. പ്രമോദ് പണിക്കർ, പരിചമുട്ട് കളി വിദഗ്ദൻജഗത്ത് രാമചന്ദ്രൻ, സംബന്ധിച്ചു കെ.കെ. സൂര്യ നന്ദന സ്വാഗതവും പി.കെ. വിനീത് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post