o കേരള സമാജം ഓണം കുടുംബസൗഹൃദമേള
Latest News


 

കേരള സമാജം ഓണം കുടുംബസൗഹൃദമേള

 *കേരള സമാജം ഓണം കുടുംബസൗഹൃദമേള* 



എൺപതാം പിറന്നാൾ ആഘോഷിക്കുന്ന പുതുച്ചേരി കേരള സമാജം, ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപന പരിപാടിയായി കുടുംബസൗഹൃദമേള സംഘടിപ്പിച്ചു.

2025 ഒക്ടോബർ അഞ്ചാം തിയ്യതി ഞായറാഴ്ച്ച പോണ്ടിച്ചേരിയിലെ സെൻ്റ്. ആൻ്റണീസ് മഹലിൽ വെച്ച് നടന്ന കുടുംബസൗഹൃദമേള പുതുച്ചേരി നിയമസഭാ സ്പീക്കർ ശ്രീ.ഏബലം സെൽവം ഉൽഘാടനം ചെയ്തു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ലക്ഷ്മിനാരായണൻ മുഖ്യാതിഥിയും , എം.എൽ.എ. ശ്രീ. ശിവശങ്കരൻ വിശിഷ്ടാതിഥിയുമായിരുന്നു. ഔദ്യോഗിക ചടങ്ങിൽ സമാജം പ്രസിഡൻ്റ് ശ്രീ ചെമ്മേരി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേളയുടെ കൺവീനർ വി.എം.രതീഷ് കുമാർ സ്വാഗതവും, സമാജം സെക്രട്ടറി ജൂഡ് ബെർലിൻ നന്ദിയും രേഖപ്പെടുത്തി. പോണ്ടിച്ചേരി മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന ഒരു മെമ്മോറാണ്ടം വിശിഷ്ടാതിഥികൾക്ക് കൈമാറി. പുതിയ വന്ദേ ഭാരത് ട്രെയിൻ സർവ്വീസുകൾ പോണ്ടിച്ചേരിയിൽ  നിന്ന് തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി സ്വീക്കറും മന്ത്രിയും സദസ്സിനെ അറിയിച്ചു. 

ചടങ്ങിൽ മലയാളം മിഷൻ അദ്ധ്യാപകരെ ആദരിച്ചു. വിവിധ കലാപരിപാടികൾ , ഓണസദ്യ, ഫോക്ക് ഗ്രാഫർ ബാൻഡിൻ്റെ സംഗീത മെഗാഷോയും നടന്നു.

തലേ ദിവസം, ശനിയാഴ്ച്ച പ്രസ്തുത വേദിയിൽ ആവേശകരമായ  വടംവലി മൽസരവും പൂക്കളമൽസരവും പാടാം നമ്മുക്ക് പാടാം എന്ന കരോക്കേ ഗാനമേളയും നടന്നു.

Post a Comment

Previous Post Next Post