o പ്രതിഷേധ കൂട്ടായ്മ നടത്തി
Latest News


 

പ്രതിഷേധ കൂട്ടായ്മ നടത്തി

 പ്രതിഷേധ കൂട്ടായ്മ നടത്തി



അഴിയൂർ: ഷാഫി പറമ്പിൽ  എം പി യെ മർദ്ദിച്ച പോലിസുകാർക്ക് എതിരെ നടപടിയെടുക്കാതെ പേരാമ്പ്രയിൽ യു ഡി എഫ് പ്രവർത്തർക്ക് എതിരെ കള്ളക്കേസ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിയൂർ ചുങ്കത്ത് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി . ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ടി സി രാമചന്ദ്രൻ , പി ബാബുരാജ്, പ്രദീപ് ചോമ്പാല, ശശിധരൻ തോട്ടത്തിൽ,പി പി ഇസ്മായിൽ, ഇ കമല, ഹാരിസ്  മുക്കാളി, വി കെ അനിൽ കുമാർ , കെ പി വിജയൻ , പി കെ കോയ , അഹമ്മദ് കൽപ്പക . ജബ്ബാർ നെല്ലോളി, പി കെ റയിസ്, എം പി സിറാജുദീൻ, ബവിത്ത് തയ്യിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post