o സമഗ്ര വോട്ടർപട്ടിക പരിക്ഷ്ക്കരണം: മാഹിയിൽ ഫോമുകൾ വീടുകളിലെത്തിക്കും*
Latest News


 

സമഗ്ര വോട്ടർപട്ടിക പരിക്ഷ്ക്കരണം: മാഹിയിൽ ഫോമുകൾ വീടുകളിലെത്തിക്കും*

 *സമഗ്ര വോട്ടർപട്ടിക പരിക്ഷ്ക്കരണം: മാഹിയിൽ ഫോമുകൾ വീടുകളിലെത്തിക്കും*



തിരെഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശാനുസരണം മാഹി നിയോജക മണ്ഡലത്തിലും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്.ഐ.ആര്‍) നടപടിക്ക് തുടക്കമായി. മാഹി ഗവ:ഹൗസില്‍ വെച്ച് റീജ്യണൽ അഡ്മിനിസ്ട്രേറ്റര്‍ കം ഇലക്ടോറല്‍ രജിസ്ട്രെഷന്‍ ഓഫീസര്‍ ഡി.മോഹന്‍ കുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ ഷെഡ്യൂൾ, പ്രക്രിയകള്‍, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാർ (ബി.എല്‍.ഒ) വീടുകളില്‍ വോട്ടര്‍മാര്‍ക്ക് എന്യൂമറേഷൻ ഫോറം നല്‍കുമ്പോൾ ബൂത്ത്‌ ലെവല്‍ എജന്റ് (ബി.എല്‍.എ) മാരുടെ സഹകരണം ഉണ്ടാകണമെന്നും രാഷ്ട്രീയ പാര്‍ട്ടിക പ്രതിനിധികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.



Post a Comment

Previous Post Next Post