പരാതി പറയാൻ വന്നവരോട് ഉദ്യോഗസ്ഥൻ കയർത്ത് സംസാരിച്ചതായി ആരോപണം
മഞ്ചക്കൽ ജുമാമസ്ജിദിന് സമീപത്തായി മാഹി വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായ് ബുൾവാർ റോഡിൽ കുഴിച്ച കുഴി അടച്ച് കാൽ നടയാത്രകാർക്കും, വാഹനങ്ങൾക്കും യാത്ര ചെയ്യുവാൻ പ്രയാസം ഉണ്ടാവുകയും, ഇരുചക്ര വാഹനം അപകടത്തിൽപ്പെടാൻ ഉണ്ടായ സാഹചര്യവും പരിക്കണമെന്ന് ആവശ്യപ്പെട്ട് PWD അധികാരികളെ കണ്ട് പരാതിപെടാൻ ചെന്ന മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളോട് ഉദ്യോഗസ്ഥൻ കയർത്തു സംസാരിക്കുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോപണം
റസിഡൻസ് അസോസിയേഷൻ സിക്രട്ടറി വസന്ത് , ഭാരവാഹികൾ ആയ നൗഷദ് മഞ്ചക്കൽ, ജിതേന്ദർ ജിത്ത്
എന്നിവർക്ക് നേരെയാണ് PWD ഉദ്യോഗസ്ഥൻ കയർത്തു സംസാരിക്കുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തത്
ഉദ്യോഗസ്ഥൻ്റെ ധാർഷ്ട്യത്തിനെതിരെ അസോസിയേഷൻ പ്രതിഷേധം പ്രകടിപ്പിച്ചു
തുടർന്ന് വാട്ടർ അതോറിറ്റി കുഴ അടച്ചു.

Post a Comment