o *അഴിയൂരിൽ കഞ്ചാവും മെത്താഫിറ്റമിനും പിടികൂടി
Latest News


 

*അഴിയൂരിൽ കഞ്ചാവും മെത്താഫിറ്റമിനും പിടികൂടി

 *അഴിയൂരിൽ കഞ്ചാവും മെത്താഫിറ്റമിനും പിടികൂടി* 



അഴിയൂർ :    വടകര എക്സൈസ് റെയ്ഞ്ച് സംഘത്തിൻ്റെ നൈറ്റ് പട്രോളിങ്ങിനിടെ 

ശനിയാഴ്ച്ച പുലർച്ചെ 1.30 ഓടെ അഴിയൂരിൽ

  കേച്ചേരി പറമ്പത്ത് എന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ  1.300 കിലോ ഗ്രാം കഞ്ചാവും വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന KL 56-C 9222 രജിസ്ട്രേഷൻ നമ്പർ

ടെംബോ ട്രാവലറിൽ  സൂക്ഷിച്ചുവച്ച നിലയിൽ 4.140 ഗ്രാം മെത്താഫിറ്റമിനും കണ്ടെത്തി.


അഴിയൂർ സ്വദേശി ഹനീഫിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടെംപോ ട്രാവലർ

വാഹനത്തിൽ നിന്നും ഓടി രക്ഷപെട്ട കച്ചേരിപ്പറമ്പിൽ അഭിനവ്, ടെമ്പോ ട്രാവലർ ഉടമ അഴിയൂർ  എലിഫൻറ് റോഡ് നഫീസ മൻസ്സിൽ ഹനീഫ് എന്നിവരെ പ്രതി ചേർത്തു കേസെടുത്തു

പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ്  പി എം , സിവിൽ എക്സൈസ്  ഓഫീസർമാരായ സന്ദീപ് സി .വി,സച്ചിൻ,മുഹമ്മദ് റമീസ്.വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഷ്മ .ആർ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post