o അപകടം നടന്നത് കാറിൻ്റെ അമിത വേഗത കാരണം: ഷാജിയെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്*
Latest News


 

അപകടം നടന്നത് കാറിൻ്റെ അമിത വേഗത കാരണം: ഷാജിയെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്*

 *അപകടം നടന്നത് കാറിൻ്റെ അമിത വേഗത കാരണം: ഷാജിയെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്*



തലശ്ശേരി:ഒമാനിൽ നിന്നെത്തിയ ഫ്ലയ്റ്റിൽ കരിപ്പൂരിൽ ഇറങ്ങിയ ഷാജി വീടെത്തും മുമ്പെ അമിത വേഗത ജീവനെടുത്തു.


ഇന്ന് രാവിലെ 7-45 ഓടെ ) ദേശീയ പാതയിൽ പുന്നോൽ ഹുസ്സൻ മൊട്ട ബസ് സ്റ്റോപ്പിനടുത്ത് വെച്ചാണ് അമിത വേഗതയിലെത്തിയ ഇന്നോവ സ്വകാര്യ ബസിലിടിച്ച് അപകടമുണ്ടായത്

 കണ്ണൂർ തളിപ്പറമ്പിലേക്ക്  പോവുകയായിരുന്ന ഇന്നോവ കാർ തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന തക്വവ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലിടിക്കുകയായിരുന്നു

 തളിപറമ്പ് ആലക്കോട് മണ്ണൂർ വായാട്ടു പറമ്പിലെ ഷാജി ജോസഫാണ് (64)  മരണപ്പെട്ടത്.



 കാറിലുണ്ടായ സ്ത്രീകൾഉൾപെടെയുള്ള ബന്ധുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം  അപകട വിവരമറിഞ്ഞ് തലശ്ശേരിയിൽ നിന്നും കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങൾ കാർ വെട്ടിപൊളിച്ചാണ് മുൻ സീറ്റിൽ ഇടത് വശത്ത് കുടുങ്ങിപ്പോയ ഷാജിയെ പുറത്തെടുത്ത് ആമ്പുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത് - സഹകരണ ആശു പത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഷാജിയുടെ  ഭാര്യ സജിത ഉൾപെടെയുള്ള ബന്ധുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സജിതക്ക് തലയിൽ സാരമായി മുറിവേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 7-45 ഓടെ ഹുസ്സൻ മെട്ട യിൽ പ്ലൈ ഫോം ഷോപ്പിന് സമീപത്താണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എതിരെ നിന്നും നിയന്ത്രണം വിട്ടോട്ടിയ കാറിനെ വെട്ടിച്ചൊഴിയാൻ സ്വകാര്യ ബസ് പരമാവധി അരികിലേക്ക് മാറിയിരുന്നെങ്കിലും രക്ഷപ്പെട്ടില്ല. ബസിലിടിച്ച കാർ കരണം മറിഞ്ഞ് കോഴിക്കോട് ഭാഗത്തേക്ക് മുൻഭാഗം തിരിഞ്ഞു നിന്ന നിലയിലായിരുന്നു. ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തി  ഇന്നോവയുടെ പിൻസീറ്റിൽ പരിക്കേറ്റു കിടന്ന സജിത ഉൾപെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഫയർഫോഴ്സ് സീനിയർ റസ്ക്യൂ ഓഫീസർ കെ.എം.ഷിജുവിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സുബീഷ്, റിബിൻ, സാലിഹ്, ഹോംഗാർഡ് ഷാജി, ഡ്രൈവർ പ്രജിത്ത് നാരായണൻ എന്നിവരാണ് കാർ വെട്ടിപ്പൊളിച്ച് ഷാജി ജോസഫിനെ പുറത്തെടുത്തത്.

Post a Comment

Previous Post Next Post