*ഏടന്നൂരിൽ ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഏടന്നൂർ വാർഡിലെ കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ വാർഡ് തല ഓക്സിലറി സംഗമം ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു. കുടുംബശ്രീ സംഘടന സംവിധാനത്തിന് പുറത്ത് നിൽക്കുന്ന 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള യുവതികളെ കുടുംബശ്രീയുമായി ബന്ധപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുള്ളത്. വാർഡ് തലത്തിലെ ഓക്സിലറി ഗ്രൂപ്പിനെ സജീവപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ വച്ച് നടന്ന പരിപാടി ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡൻ്റ് കെ പ്രീജ അധ്യക്ഷത വഹിച്ചു. ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, കുടുംബശ്രീ അക്കൗണ്ടൻ്റ് കെ പി രസ്ന, എഡിഎസ് സെക്രട്ടറി റോഷിത സനിൽ എന്നിവർ സംസാരിച്ചു.
Post a Comment