വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം. അഴിയൂർ ജേതാക്കളായി.
അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിൽ 493 പോയിന്റ് നേടി തുടർച്ചയായി രണ്ടാം തവണയും അഴിയൂർ ഗ്രാമ പഞ്ചായത്ത് ചൈത്രം ബാബു സ്മാരക ട്രോഫി നേടി. 215 പോയിൻറ്റ് ലഭിച്ച ഏറാമല പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥതമാക്കി. മികച്ച ക്ലബ്ബുകളായി . അഴിയൂർ നടുച്ചാലിൽ യുവധാര (191), ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ് (161), ഓർക്കാട്ടേരി സമത (123). എന്നിവരെ തിരഞ്ഞെടുത്തു ഫുട്ബോളിൽ (ഏറാമല), ക്രിക്കറ്റിലും , വോളിബോളിലും അഴിയൂർ പഞ്ചായത്തും വിജയികളായി. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സമാപന ചടങ്ങിൽ പ്രസിഡണ്ട് കെ പി ഗിരിജ സമ്മാനദാനം നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശശി കല ദിനേശ് അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സത്യൻ, വി പി ബിന്ദു, പി പി അജിത, കെ വസന്തൻ എന്നിവർ സംസാരിച്ചു.
അഴിയൂർ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് കേരളോൽസവം ജേതാക്കളായി: വിജയഘോഷം ഇന്ന്
വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ
493 പോയിന്റ് നേടി തുടർച്ചയായി രണ്ടാം തവണയും അഴിയൂർ ഗ്രാമപഞ്ചായത്ത്
ഓവറോൾ ചാമ്പ്യൻമായി, ഇതിന്റെ ഭാഗമായി ഓവറോൾ ട്രോഫി വഹിച്ചുള്ള വിജയാഘോഷ പരിപാടി ഇന്ന് 27 ന് തിങ്കൾ വൈകുന്നേരം 4 :30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് പഞ്ചായത്ത് അങ്കണത്തിൽ സമാപിക്കും. പ്രസ്തുത പരിപാടിയിൽ മുഴുവൻ രാഷ്ട്രീയ- യുവജന പാർട്ടി പ്രതിനിധികൾ, ക്ലബ്ബ് പ്രതിനിധികൾ, കലാ കായിക പ്രതിഭകൾ പങ്കെടുക്കണമെന്ന്
അഴിയൂർ ഗ്രാമപഞ്ചായത്ത് ആയിഷ ഉമ്മർ അറിയിച്ചു.

Post a Comment