മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ: അഞ്ചാം ദിനാചരണത്തിൽ മോസ്റ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു
ദക്ഷിണ ഭാരതത്തിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാളിൻ്റെ അഞ്ചാം ദിനം ഇന്ന് വൈകിട്ട് ആറുമണിക്ക്, മോസ്റ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന ദിവ്യബലി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. തുടർന്ന് നൊവേന, പ്രദിക്ഷണം, ആരാധന എന്നിവയും അരങ്ങേറി.
തിരുന്നാൾ ചടങ്ങുകളുടെ ഭാഗമായി, നാളെ (10 ഒക്ടോബർ 2025, വെള്ളിയാഴ്ച) വൈകിട്ട് ആറുമണിക്ക്, ദിവ്യബലി ഫാ. ഡേവിഡ് സഹായരാജ് എസിയും, റവ. ഫാ. പോൾ എ. ജെയും കാർമികത്വം വഹിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം നൊവേനയും, പ്രദിക്ഷണവും, ആരാധനയും നടക്കും.
നാളത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റ് അംഗങ്ങളായിരിക്കും




Post a Comment