*അടിപ്പാത നിർമ്മിക്കാൻ മനുഷ്യപാത തീർത്ത് എസ്ഡിപിഐ
കുഞ്ഞിപ്പള്ളി :
ദേശീയപാത വികസനം കാരണം കാൽനടയാത്ര പോലും മുടങ്ങിയ കുഞ്ഞിപ്പള്ളിയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി മനുഷ്യപാത സമരം നടത്തി
*വികസനം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ആവണമെന്നും കുഞ്ഞിപ്പള്ളിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ദേശീയപാത വികസനം ജന ദുരിതമാണ് സമ്മാനിക്കുന്നത് എന്നും മനുഷ്യപാത സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു.*
എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ച സമരത്തിൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല,സെക്രട്ടറി ബഷീർ കെ കെ,വടകര നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സബാദ് വിപി,ജോ സെക്രട്ടറിമാരായ സമ്രം എബി,സനൂജ് ബാബരി,സീനത്ത് ബഷീർ,സൈനുദ്ദീൻ എ കെ,സനീർ കുഞ്ഞിപ്പള്ളി,റഹീസ് ബാബരി, അഫീറ ഷംസീർ,അഫ്സീന എന്നിവർ നേതൃത്വം നൽകി.
അഴിയൂർ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി സ്വാഗതവും പഞ്ചായത്ത് ട്രഷറർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു.
Post a Comment