ഗാന്ധി ജയന്തി ആഘോഷിച്ചു.
ന്യൂ മാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും പരിമഠം കോൺഗ്രസ് ഓഫീസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പരിമഠം കവലയിൽ ശുചീകരണ പ്രവർത്തനം നടത്തി. ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന് പ്രവർത്തകർക്ക് ഗാന്ധി സന്ദേശം നൽകുകയും ചെയ്തു. പരിപാടിയിൽ കോൺഗ്രസ് നേതാവ് രാജീവൻ മയലക്കര അദ്ധ്യക്ഷം വഹിച്ചു. കരിമ്പിൽ സുനിൽ കുമാർ ഗാന്ധി സന്ദേശം നൽകി. അനീഷ് ബാബു വി.കെ എൻ.കെ സജീഷ്, സി.സത്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിത പി.കെ, ദി വിത കെ.വി കെ.പി യൂസഫ്, കരിമ്പിൽ അശോകൻ, നൗഫൽ കരിയാടൻ, പ്രസൂൺ കുമാർ, കരിമ്പിൽ ശിവരാജൻ, അന്ത്രുമാൻ, ഹുസൈൻ എന്ന ഉച്ചു, കെ വിനോദൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment