o സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
Latest News


 

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



     ചോമ്പാല:അഴിയൂർക്കൂട്ടം സൗഹൃദ കൂട്ടായ്മയുടെയും കോഴിക്കോട് മലബാർ മാക്സ് വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ചോമ്പാൽ ആത്മവിദ്യ മന്ദിരത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ചോമ്പാല പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീ.സേതുനാഥ്.എസ്.ആർ നേത്രപരിശോധന ക്യാമ്പ് ഉത്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. അഴിയൂർക്കുട്ടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു എന്നും ഭാവിയിൽ നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന കൂട്ടായ്മക്ക് കഴിയുമാറകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായ്മയുടെ ജനറൽ കൺവീനർ നവാസ് നെല്ലോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ ടി.സി.രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. മലബാർ മാക്സ് വിഷൻ കണ്ണാശു പത്രിയിലെ പ്രശസ്ത ഡോക്ടർ അസ്മിൻ ക്യാമ്പിന് നേതൃത്വം നൽകി. ചെറിയ കോയ തങ്ങൾ, ഷുഹൈബ് കൈതാൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. കൂട്ടായ്മയുടെ വനിതാ കൺവീനർ  മാലതി കൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post