o ആശ സമര സഹായ സമിതി അഴിയൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
Latest News


 

ആശ സമര സഹായ സമിതി അഴിയൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.


ആശ സമര സഹായ സമിതി അഴിയൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.



വേതന വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്കൊണ്ട് അഴിയൂരിൽ ആശ സമര സഹായ സമിതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.


പ്രതിഷേധ സദസ്സ് ലോഹ്യ വിചാർ വേദി സംസ്ഥാന നേതാവും പ്രമുഖ സോഷ്യലിസ്റ്റുമായ .വിജയരാഘവൻ ചേലിയ ഉത്ഘാടനം ചെയ്തു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ആശ പ്രവർത്തകരായ സ്ത്രീ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ആശ വർക്കർമാരുടെ വരുമാനം സംബന്ധിച്ച് യാഥാർത്ഥ്യം മറച്ചുവെച്ചും കേരളത്തിലെ ജീവിത ചെലവ് കണക്കാക്കാതെ സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് കള്ള കണക്കുകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിയൂർ പഞ്ചായത്ത് യു.ഡി.എഫ്.കൺവീനർ .ടി.സി.രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച പ്രതിഷേധ സദസ്സിന് ജനാബ്.ഷുഹൈബ് കൈതാൽ സ്വാഗതം പറഞ്ഞു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി .സജീന പ്രതിഷേധ സദസ്സിന് അഭിസംബോധന ചെയ്തു സംസാരിച്ചു.. സെബാസ്റ്റ്യൻ മാസ്റ്റർ അഴിയൂർ, കെ.പി. വിജയൻ ചോമ്പാല, സതി ടി. എച്ച്, മടപ്പള്ളി എന്നിവർ പ്രതിഷേധ സദസ്സിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശോഭ ചന്ദ്രൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post