o വർഗീസ് പിതാവിന് സ്വീകരണം
Latest News


 

വർഗീസ് പിതാവിന് സ്വീകരണം

 വർഗീസ് പിതാവിന് സ്വീകരണം



 മാഹി: വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് മാഹിയിൽ എത്തിയ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവറന്റ് ഡോക്ടർ വർഗീസ് ചക്കാലക്കൽ പിതാവിന് സ്വീകരണം നൽകി. റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ നിന്ന് ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്,

കോഴിക്കോട് അതിരൂപത വികാര ജനറൽ മുൻസിഞ്ഞോർ ജൻസൺ പുത്തൻവീട്ടിൽ,കൊമ്പിരി സമൂഹം,പാരിഷ് കൗൺസിൽ അംഗങ്ങൾ മാതൃ സംഘടന അംഗങ്ങൾ ഇടവകജനം  ബാൻഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് വർഗീസ് ചക്കാലക്കൽ പിതാവിന്റെ മുഖ്യകാർമീകത്വത്തിൽ സഘോഷ ദിവ്യബലി അർപ്പിക്കപ്പെട്ടു. ദിവ്യബലിക്ക് പാരിഷ് പാസ്റ്ററർ കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post