ദർശൻ 2025 ക്യാംപെയ്ൻ:
ന്യൂമാഹി: സമഗ്ര മാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ നയിക്കുന്ന ദർശൻ @2025 മണ്ഡലം തല ക്യാമ്പയിൻ പരിമഠം കോൺഗ്രസ് ഓഫീസിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും കോൺഗ്രസ് നേതാവുമായ സി.വി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിത പി.കെ അദ്ധ്യക്ഷത വഹിച്ചു. ഗീതാ കൊമ്മേരി, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് എ ശർമ്മിള, ഉഷ അരവിന്ദ്, ദിവിത കെ.വി , മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി.കെ, എൻ.കെ സജിഷ്, ഗീതാ മാധവൻ തുടങ്ങിയവർ സംസാരിച്ചു. അനില കു മാരി, അജിത കെ.കെ , സ്വപ്ന വി.കെ, ആശലത, രാജമ്മരാജൻ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment