മാഹി നഴ്‌സിങ്ങ് കോളേജ്; ഇൻഡക്‌ഷൻ പ്രോഗ്രാം 13ന്
മാഹിയിലെ 15 വിദ്യാർത്ഥികൾ ഉൾപ്പെടെ 26 വിദ്യാർത്ഥികൾ ഒന്നാംഘട്ട കൗൺസിലിങ്ങിൽ മാഹി മതർ തെരേസാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് നഴ്‌സിങ് കോളേജിൽ പ്രവേശനം നേടി. ഇവർകുള്ള ഇൻഡക്‌ഷൻ പ്രോഗ്രാം ഒക്ടോബർ 13 ന് കാലത്ത് 10 മണിക്ക് ആരംഭിക്കും. നഴ്‌സിങ്ങ് കോളേജിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി സയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് അറിയിച്ചു.ലാബ് സൗകര്യങ്ങളും ആവശ്യത്തിനുള്ള അധ്യാപകരും കമ്പ്യൂട്ടർ ,ലൈബ്രറി സൗകര്യങ്ങളും ഒരുങ്ങി കഴിഞ്ഞു. വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പരിപാടിയോടു കൂടി ക്ലാസ്സുകൾ ആരംഭിക്കും.അന്നേ ദിവസം മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ.രമേഷ് പാമ്പത്ത് , ഡീൻ ഡോ.കെ.അയ്യപ്പൻ തുടങ്ങിയവർ ചേർന്ന് പുതിയ വിദ്യാത്ഥികളെ സ്വീകരിക്കുന്നതായിരിക്കും.
Post a Comment