*FIVB ലെവൽ-2 കോച്ച് ആയി ന്യൂ മാഹി സ്വദേശി*
ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ ബഹ്‌റൈനിൽ വെച്ച് നടത്തിയ ലെവൽ-2 കോച്ചസ് കോഴ്സ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ന്യൂ മാഹി സ്വദേശി ഷാനവാസ് കിടാരൻ.
മുൻ സംസ്ഥാന താരവും, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാപ്റ്റനും ആയിരുന്ന ഷാനവാസ് കഴിഞ്ഞ വർഷം അസിർബൈജാനിൽ നിന്ന് ലെവൽ-1 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ പതിനെട്ടു വർഷമായി ദുബായിൽ ജോലി ചെയ്തു വരുന്ന ഷാനവാസ് യുഎഇ ഗോൾഡൻ വിസ ഹോൾഡർ കൂടിയാണ്.
ദുബായ് ഡ്യൂട്ടി ഫ്രീ മുൻ താരമായിരുന്ന ഷാനവാസ് ദുബായ് വെസ്റ്റ്ഫോർഡ് സ്പോർട്സ് അക്കാഡമിയിൽ വിവിധ രാജ്യക്കാരായ നാൽപതിൽ അധികം കുട്ടികളെ വോളിബോൾ പരിശീലിപ്പിക്കുന്നുണ്ട്.

Post a Comment