o ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*
Latest News


 

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*

 

*ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*



ചാലക്കര: മാഹി ചൈൽഡ് ലൈനിൻ്റെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ.യു.ജി.എച്ച്.എസ്. ചാലക്കരയിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൌമാരപ്രായത്തിലുള്ള കുട്ടികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും, ലഹരി വസ്തുക്കളുടെ അപകടങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു.ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം മാഹി സൈബർ സെല്ലിലെ സബ്.ഇൻസ്പെക്ടർ.ശ്രീ.സുജേഷ് നിർവ്വഹിച്ചു. എങ്ങിനെയാണ് ആരോഗ്യകരവും സന്തോഷ പ്രദവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിനേ കുറിച്ചും കൌമാരപ്രായത്തിൽ കുട്ടികൾ അകപ്പെടാൻ സാധ്യതയുള്ള കെണികളെ  പറ്റിയും അവ എങ്ങിനെ തരണം ചെയ്യാമെന്നതിനെ കുറിച്ചും കുട്ടികൾക്ക് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ശ്രീ.കെ.വി.മുരളീധരൻ സ്വാഗതവും ചിത്രകലാധ്യാപകനായ ശ്രീ.സനൽകുമാർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ചൈൽഡ് ലൈൻ കോഡിനേറ്റർ ദീപ്തി, സുപ്പർവൈസർമാരായ സവിത,റിതുല, കേസ് വർക്കർ രേഷ്മ റാണി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post