മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കണം -ഒഐഒപി
മാഹി : മുതിർന്ന പൗരന്മാരുടെ ക്ഷേമം സർക്കാർ ഉറപ്പാക്കണമെന്നും 60 കഴിഞ്ഞ മുഴുവൻ ആളുകൾക്കും പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്നും
വൺ ഇന്ത്യ വൺ പെൻഷൻ
(ഒഐഒപി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എ.ജി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജോയ് എടാട്ടേൽ അധ്യക്ഷത വഹിച്ചു.
അഡ്വ. ബെന്നി എബ്രഹാം, പള്ളിയൻ പ്രമോദ്, സജീവൻ
ചെല്ലൂർ, നദീം മാവിലക്കണ്ടി, ജോർജ് കൊല്ലപ്പള്ളി, സഹദേവൻ, ഉണ്ണികൃഷ്ണൻ, സിദ്ധീഖ് ചപ്പാരപ്പടവ്, കെ.ഒ.പി. ഷിജിത്ത് എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികൾ: ജോർജ് കൊല്ലപ്പള്ളി (കൺ), കെ.ഒ.പി. ഷിജിത്ത് (ജോ. കൺ), സിദ്ദിഖ് ചപ്പാരപ്പടവ് (ഖജ), രതീഷ് വേലാണ്ടി (ജോ. ഖജ).
Post a Comment