മാഹി കമ്മ്യൂണിറ്റി കോളേജിൽ ഓണാഘോഷം നടത്തി.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു..
"അജഗജയോണം 2025" കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എം.പി. രാജൻ നിർവ്വഹിച്ചു. ഓണപ്പൂക്കളം, ഉറിയടി, കമ്പവലി മത്സരം, ഓണപ്പാട്ട്, വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും നൃത്തങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.
അഡ്വ. സുബാഷ് ചന്ദ്രബോസ്, ശ്രീമതി എൻ. പി. ഗ്രീഷ്മ, ഫർഹാന ദാവൂദ് ഓണ സന്ദേശങ്ങൾ നൽകി.
Post a Comment