ഗുരു മന്ദിരത്തിൽ ചതയ ദിനാഘോഷം
മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം ആൻ്റ് യൂത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ ചതയ ദിനാഘോഷം ആറ്, ഏഴ് തീയ്യതികളിൽ ഗുരുമന്ദിരത്തിൽ നടക്കും.ആറിന് ശനിയാഴ്ച്ച വൈകിട്ട് സംസ്ക്കാരിക സമ്മേളനം. സന്തോഷ് ഇല്ലോളിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് മജീഷ്യൻ രാജേഷ് ചന്ദ്ര മാഹി അവതരിപ്പിക്കുന്ന മാജിക് ഷോ.ഏഴിന് ഞായറാഴ്ച്ച രാവിലെ ഗുരു പൂജ. തുടർന്ന് പായസ ദാനം -തിരുവോണ നാളിൽ പൂക്കള മത്സരവും നടക്കും
Post a Comment