ശാസ്ത്രം നേട്ടം കൈവരിക്കുമ്പോഴും മനുഷ്യർ ഇരുളിലേക്ക് മടങ്ങുന്നു: കെ.കെ.ശൈലജ
മാഹി: കാലം ആധുനികതയിലേക്കും ശാസ്ത്രനേട്ടങ്ങളിലേക്കും അതി ധ്രുതം കടന്നുപോകുമ്പോഴും , ജാതി മത വംശീയ വൈരുദ്ധ്യങ്ങൾ രൂക്ഷമാവുകയാണെന്നും, ഇരുട്ടിലേക്കുള്ള മടക്ക യാത്രയാണ് കാണാനാവുന്നതെന്നും, അതുകൊണ്ടു തന്നെ ഗുരുദർശനങ്ങൾക്ക് പ്രസക്തിയേറി വരികയാണെന്നും കെ.കെ.ശൈലജ എം എൽ എ അഭിപ്രായപ്പെട്ടു.
വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ ഗുരു സാംസ്ക്കാരിക കേന്ദ്രം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന ഗുരുജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ
ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളും, ആനുകാലിക പ്രസക്തിയും എന്ന വിഷയത്തിൽ ചാലക്കര പുരുഷു പ്രഭാഷണം നടത്തി. വിദ്യാർത്ഥി - കലാപ്രതിഭകൾക്ക് കെ.കെ.ശൈലജ കേഷ് അവാർഡും, ഉപഹാരങ്ങളും കൈമാറി. ടി.സി. പ്രദീപൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. പ്രദീപ് കുമാർ സ്വാഗതവും കെ.ടി.കെ.മോഹനൻ നന്ദിയും പറഞ്ഞു.
നൃത്തസന്ധ്യ, ഗാനമേള പരിപാടികൾ അരങ്ങേറി.
Post a Comment