o ഏടന്നൂർ ശ്രീനാരായണമഠത്തിൽ ഗുരു ജയന്തി ആഘോഷം
Latest News


 

ഏടന്നൂർ ശ്രീനാരായണമഠത്തിൽ ഗുരു ജയന്തി ആഘോഷം

 ഏടന്നൂർ ശ്രീനാരായണമഠത്തിൽ ഗുരു ജയന്തി ആഘോഷം



ന്യൂമാഹി: ഏടന്നൂർ ശ്രീനാരായണ മഠത്തിൽ ഗുരു ജയന്തി ആഘോഷങ്ങൾ നടന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്ര മേൽശാന്തി കെ.എസ്. സജേഷ് കട്ടപ്പന പതാക ഉയർത്തി. മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജയുണ്ടായി. സാംസ്കാരിക സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യ പ്രഭാഷണം നടത്തി. കെ.നൗഷാദ്, പി.പി.അജയകുമാർ, കെ.പ്രീജ, തയ്യിൽ രാഘവൻ, റോബി പാലിക്കണ്ടി എന്നിവർ പ്രസംഗിച്ചു. നൃത്തനൃത്യങ്ങൾ തിരുവാതിര, തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഗുരുപൂജ, ഉച്ചക്ക് സമൂഹസദ്യ, ഘോഷയാത്ര, മഠം ദീപാലങ്കാരം, മെഗാ മ്യൂസിക്കൽ ലൈവ്, സമ്മാന വിതരണം എന്നിവയുണ്ടായി.

Post a Comment

Previous Post Next Post