*ഭിന്നശേഷിക്കാർക്ക് പരിഗണന നല്കണം: മുഖ്യമന്ത്രിക്കും എം എൽ എ മാർക്കും കരുണ അസോസ്സിയേഷൻ മാഹി നിവേദനം നല്കി*
മാഹി: ഭിന്നശേഷിക്കാർക്ക് മുൻപുണ്ടായിരുന്ന പലിശ രഹിത വായ്പകൾ പുനരാരംഭിക്കുക, പ്ളസ് ടുവും - അതിന് മുകളിൽ വിദ്യാഭ്യാസ യോഗത്യയുള്ളവർക്കും സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തുക,
ഭിന്നശേഷിക്കാരുടെ വീടുകൾക്ക് വൈദ്യുതിയും, കുടിവെളളവും സൗജന്യമായി നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി, പുതുച്ചേരി ലഫ്.ഗവർണ്ണർ കെ കൈലാസനാഥൻ, എം എൽ എ സായി ശരവണൻ, സോഷ്യൽ വെൽഫെയർ ഡയറക്ടർ, മാഹി എം എൽ എ രമേശ് പറമ്പത്ത് എന്നിവർക്ക് നിവേദനം നല്കി
കരുണ അസോസിയേഷൻ ഭാരവാഹികളായ സുരേഷ് ബാബു കെ കെ, ശിവൻ തിരുവങ്ങാട്,സജീർ എം ടി,ഷാജഹാൻ എം പി ,രതി കോട്ടായി എന്നിവർ ചേർന്നാണ് നിവേദനം നല്കിയത്
Post a Comment