*.ടി.കെ.വേണു എൻഡോവ്മെൻറ് മുഹമ്മദ് നാഫിക്ക്*
മയ്യഴി പൊതുമരാമത്ത്
വകുപ്പിൽ ജൂനിയർ എൻജിനിയർ ആയിരിക്കെ അകാലത്തിൽ മരിച്ച ടി.കെ. വേണുവിൻ്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച അനുസ്മരണത്തിൽ എൻഡോവ്മെൻറ് വിതരണം ചെയ്തു.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി കെ.മുഹമ്മദ് നാഫിക്കാണ് ടി.കെ. വേണുവിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഉപഹാരവും
കാഷ് അവാർഡും നൽകിയത്.
വി.എൻ. പുരുഷോത്തമൻ സ്കൂളിൽ നടന്ന ചടങ്ങിൽ മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ തുളസിംഗം ഉദ്ഘാടനം ചെയ്തു. മാഹി പൊതുമരാമത്ത് വകുപ്പ് മുൻ എക്സിക്യൂട്ടീവ് എൻജി നിയർ ഒ.പ്രദീപ് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മാഹി വിദ്യാഭ്യാസ മേലധ്യക്ഷ തനൂജ ടീച്ചർ മുഖ്യ ഭാഷണം നടത്തി.
ടി.കെ.വേണു എൻഡോവ്മെൻറ് ഉപഹാരം പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർ തുളസിംഗവും ക്യാഷ് അവാർഡ് ടി.കെ.വേണുവിൻ്റെ സഹപാഠിയും പ്രവാസി ഇഞ്ചിനീയറുമായ അനിൽ കുമാർ .വി വി യും നൽകി.
ചടങ്ങിൽ എം.കെ. ബീന , പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർ കെ.ബി.അബ്ദുൾ സലീം, സുജയ എം വി എന്നിവർ സംസാരിച്ചു.
2024-25 കാലയളവിലെ മാതൃഭൂമി സീഡ് പുരസ്കാരങ്ങളായ ഏറ്റവും മികച്ച പാരിസ്ഥിതിക പ്രവർത്തക കോർഡിനേറ്ററായി പ്രവർത്തിക്കുന്ന, ഈ വർഷത്തെ പുതുച്ചേരി സംസ്ഥാന അദ്ധ്യാപിക അവാർഡ് ജേതാവ് കൂടിയായ സ്നേഹപ്രഭ.കെ.കെ ക്കും മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പുരസ്കാരവും ലവ് പ്ലാസ്റ്റിക്ക് പുരസ്കാരവും വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിന്നു ചടങ്ങിൽ വച്ചു നൽകി.

Post a Comment