o സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
Latest News


 

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*

 *സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*



 മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും പള്ളൂർ ശ്രീ നാരായണ ഹൈ സ്കൂളും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


ശ്രീനാരായണ സ്കൂളിൽ വച്ചു നടന്ന ക്യാമ്പ്  രാജീവ്‌ ഗാന്ധി മെഡിക്കൽ കോളജ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ ശിവരാമകൃഷ്‌ണൻ ഉത്ഘാടനം ചെയ്തു.

സ്കൂൾ പ്രധാന അധ്യാപകൻ കെ തിലകൻ അധ്യക്ഷത വഹിച്ചു.


അസിസ്റ്റന്റ് പ്രൊഫസർ കിഷോർ കുമാർ ക്യാമ്പിനെ കുറിച്ചുള്ള ബോധവത്കരണം നൽകി.

ചലച്ചിത്ര പിന്നണി ഗായകൻ എം മുസ്തഫ മുഖ്യഥിതിയായി.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ എ സജിത്ത് കുമാർ ആശംസ നേർന്നു.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ പി വി കുമാർ സ്വാഗതവും സ്കൂൾ അധ്യാപിക കെ നിമിത നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post