നാം ജീവിക്കുന്നത് നെഗറ്റീവുകളുടെ ലോകത്ത് : വി ആർ സുധീഷ്
മാഹി:ആത്മാവിഷ്ക്കാരത്തിനുമപ്പുറം വാക്കിന്റെ വെളിച്ചമാണ് കവിതകൾ പകർന്നേകുന്നതെന്നും, വൈലാപ്പള്ളിയുടേയും, പി.കുഞ്ഞിരാമൻ നായരുടേയും, ആശാന്റേയും കവിതകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും, പ്രമുഖചെറുകഥാകൃത്തും , നിരൂപകനുമായ പ്രൊഫ.വി.ആർ സുധീഷ് അഭിപ്രായപ്പെട്ടു.
സമകാലീന
ലോകം പലപ്പോഴും നിശ്ശബ്ദതകൾ കൊണ്ട് നിറഞ്ഞതായി കാണാം.
മനുഷ്യന്റെ ദൗർബല്യങ്ങളായ
മണ്ണാശയും, മദനാശയും, പൊന്നാശയും പൂന്താനം അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് യാഥാർത്ഥ്യമാവുകയാണ്. നെഗറ്റിവുകളുടെ ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാളം അസോസിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.ഡോ: കെ.എം. ഗോപിനാഥൻ, പ്രൊഫ: വി.എം.മനോജ് സംസാരിച്ചു..തുടർന്ന് പ്രിയ എഴുത്തുകാരനുമായി വിദ്യാർത്ഥികൾ സംവദിച്ചു. മലയാള ഭാഷാസാഹിത്യത്തിലെ കാലികമായ മാറ്റങ്ങളെക്കുറിച്ചും, പ്രകൃതിയും പ്രണയവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും , കാൽപ്പനികവും ദാർശനികവുമായ കാഴ്ചപ്പാടുകളെക്കുറിച്ചുമെല്ലാം പാടിയും പറഞ്ഞും സുധീഷ് സംവദിച്ചു.
മലയാള വിഭാഗം തലവൻ ബാബുരാജ് സ്വാഗതവും ആർ. തേജ നന്ദിയും പറഞ്ഞു.
Post a Comment