ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
മാഹി: ശ്രീ നാരായണ ഗുരുദേവ ജയന്തി എസ് എൻ ഡി പി യോഗം മാഹി യൂനിയന്റെ നേതൃത്വത്തിൽ മാഹി ഓഫീസിൽ വെച്ച് നിരവധി ആളുകൾ പങ്കെടുത്ത് ഗുരുവിന് പുഷ്പാർച്ചന നടത്തി. രാജേഷ് അലങ്കാർ പുഷ്പാർച്ചനയ്ക്കും മന്ത്രോച്ചാരണങ്ങൾക്കും നേതൃത്വം നൽകി. മാഹി നഗരത്തിൽ പീതവർണ്ണപതാകയാൽ അലംകൃതമാക്കി. എസ് എൻ ഡി പി യോഗം മാഹി യൂനിയൻ ജനറൽ സിക്രട്ടറി സജിത്ത് നാരായണൻ, യൂനിയൻ പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ, യൂനിയൻ ട്രഷറർ കെ. രാജേന്ദ്രൻ, ഗുരുധർമ്മ പ്രചരണ സഭ മാഹി യൂനിറ്റ് പ്രസിഡണ്ട് പി.സി. ദിവാനന്ദൻ മാസ്റ്റർ മാഹി ശാഖ പ്രസിഡണ്ട് കെ.പി അശോക്, ചാലക്കര ശാഖ പ്രസിഡണ്ട് കെ. ശശിധരൻ തുടങ്ങിയവർ ചതയ ദിനാഘേഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Post a Comment