അഴിയൂർ സ്വദേശി ടി.പി.വിനീഷിനെ യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു
യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായി അഴിയൂർ താഴെ പറമ്പത്ത് വീട്ടിൽ വിനീഷ് ടി പിയെ തിരഞ്ഞെടുത്തു
ബജ്റംഗ്ദൾ അഴിയൂർ പ്രഖണ്ഡ് സംയോജകനായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്
പിന്നീട് വിശ്വഹിന്ദു പരിഷത്ത് വടകര സംഘ ജില്ലാ വൈസ് പ്രസിഡൻ്റ്, യുവമോർച്ച വടകര നിയോജക മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു
കാഞ്ഞങ്ങാട് ഹോസ് ദുർഗ്ഗ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും പ്രഥമ വർഷ സംഘ ശിക്ഷാവർഗ്ഗ് പൂർത്തിയാക്കിയതിന് ശേഷം ആർഎസ്എസ് അഴിയൂർ മണ്ഡൽ ശാരീരിക് പ്രമുഖ്, കാര്യവാഹക് എന്നീ ചുമതലകൾ വഹിച്ചു.
2020 പഞ്ചായത്ത് തിരഞ്ഞെടുപ്പോടനുബന്ധിച്ച് ബിജെപി അഴിയൂർ പഞ്ചായത്ത് ജന:സെക്രട്ടറിയായ സമയത്ത് അന്നത്തെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്തിയായ പി.കെ.പ്രീത കറപ്പക്കുന്ന് പതിമൂന്നാം വാർഡിൽ വിജയിക്കുകയും ചെയ്തു.സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി നിയോജക മണ്ഡലങ്ങൾ രണ്ടായി വിഭജിച്ചതിൻ്റെ ഭാഗമായി നിലവിൽ വന്ന അഴിയൂർ, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകൾ അടങ്ങുന്ന ഒഞ്ചിയം മണ്ഡലത്തിൻ്റെ ആദ്യത്തെ ബിജെപി പ്രസിഡൻ്റായി ആസമയത്ത് കോഴിക്കോട് റവന്യു ജില്ലയിലെ 26 മണ്ഡലം പ്രസിഡൻ്റുമാരിൽ ഏറ്റവും പ്രായം കുറഞ്ഞ പാർട്ടി പ്രസിഡൻ്റായിരുന്നു
, നിലവിൽ കോഴിക്കോട് ജില്ല സിറ്റി, റൂറൽ, നോർത്ത് എന്നീ ജില്ലകളായി മൂന്നായി വിഭജിച്ചപ്പോൾ യുവമോർച്ചയുടെ കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment