o മാഹി ഗവ. എൽ.പി. സ്കൂളിൽ വാർഷിക കായിക മേള* *Kids Olympiad”* *ആവേശോജ്വലമായി
Latest News


 

മാഹി ഗവ. എൽ.പി. സ്കൂളിൽ വാർഷിക കായിക മേള* *Kids Olympiad”* *ആവേശോജ്വലമായി

 *മാഹി ഗവ. എൽ.പി. സ്കൂളിൽ വാർഷിക കായിക മേള*  *Kids Olympiad”* *ആവേശോജ്വലമായി*



മയ്യഴി: മാഹി ഗവൺമെന്റ് എൽ.പി. സ്കൂളിന്റെ വാർഷിക കായിക മേള “ *Kids Olympiad* ” നിറഞ്ഞ പങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു.


സീനിയർ അധ്യാപിക സജിന വി.കെ. യുടെ അധ്യക്ഷതയിൽ  പ്രധാന അധ്യാപകൻ അജിത് പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. “അച്ചടക്കമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം കായിക മത്സരങ്ങൾക്ക് നിർണായക പങ്ക് വഹിക്കാം” എന്ന് അദ്ദേഹം പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.



സ്കൂളിലെ കായിക അധ്യാപകൻ വളപ്പിൽ വിനോദിൻ്റെ നേതൃത്വത്തിൽ, മാഹി കോളേജ് മൈതാനത്ത് വച്ച് നടന്ന മേളയിൽ പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ അരങ്ങേറി. കുട്ടികളുടെ ആവേശകരമായ മത്സരങ്ങൾ മൈതാനത്തെ കായികോത്സവമായി മാറ്റിമറിച്ചു.



SMC ഭാരവാഹി സുനൈന ആശംസകൾ അറിയിച്ചു. സ്കൂൾ ലീഡർ തന്മയ എ.വി. നന്ദിപ്രസംഗം നടത്തി.


സ്കൂളിലെ അധ്യാപകർ, അനധ്യാപകർ, SMC ഭാരവാഹികൾ എന്നിവർ ചേർന്ന് പരിപാടിയെ വിജയകരമാക്കി.

Post a Comment

Previous Post Next Post