o സ്വാമിജിയുടെ ചിക്കാഗോ പ്രസംഗം എന്നും പ്രസക്തിയുള്ളത്
Latest News


 

സ്വാമിജിയുടെ ചിക്കാഗോ പ്രസംഗം എന്നും പ്രസക്തിയുള്ളത്

 സ്വാമിജിയുടെ ചിക്കാഗോ പ്രസംഗം എന്നും പ്രസക്തിയുള്ളത് 



സ്വാമി വിവേകാനന്ദൻ ചിക്കാഗോവിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകം മുഴുവൻ വെളിച്ചം പകർന്നെങ്കിലും അതിന്റെ അന്തസ്സത്ത മനസിലാക്കാത്തതാണ് ഇന്ന് സമൂഹത്തിലുള്ള വിഭജന, വിഭാഗീയ ചിന്തകൾക്ക് കാരണം. ലോകത്തുള്ള സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യം ഒന്നാണെന്നു ഉദ്ഘോഷിക്കുന്ന സനാതന ധർമ്മത്തിന്റെ പ്രസക്തിയെ കുറിച്ച്‌ സ്വാമിജി അമേരിക്കയിൽ പ്രസംഗിച്ചെങ്കിലും ഇന്നും ഭാരതത്തിൽ പലരും അതേക്കുറിച്ച് വേണ്ടത്ര മനസിലാക്കിയില്ലെന്നു പ്രശസ്ത ചിന്തകനും ട്രെയിനറുമായ ഡോ. കെ. ചന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.


ചിക്കാഗോ പ്രസംഗത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച പ്രതിമാസ വൈചാരിക സദസ്സിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ അധ്യക്ഷം വഹിച്ചു.

സ്ഥാനീയ സമിതി സെക്രട്ടറി കെ. പി. മനോജ്‌ സ്വാഗതവും, വൈസ് പ്രസിഡണ്ട് വി. പി. കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറി അഡ്വ. കെ. അശോകൻ ആമുഖഭാഷണം നടത്തി.


കാണി രാമകൃഷ്ണൻ, ഹരിദാസ്, പി. ടി. ദേവരാജൻ, സോമൻ അനന്ദൻ, കെ. എം. പ്രകാശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post