o ഇരുപത്തിയെട്ട് വർഷം കിടക്കയിൽ* *ഒടുവിൽ മരണത്തിന് കീഴടങ്ങി*
Latest News


 

ഇരുപത്തിയെട്ട് വർഷം കിടക്കയിൽ* *ഒടുവിൽ മരണത്തിന് കീഴടങ്ങി*

 *ഇരുപത്തിയെട്ട് വർഷം കിടക്കയിൽ* 
 *ഒടുവിൽ മരണത്തിന് കീഴടങ്ങി* 



മാഹി: കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടറുടെ പിസ്റ്റളിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് ഇരുപത്തിയെട്ട് വർഷമായി തളർന്നു കിടന്നിരുന്ന മാഹി സ്വദേശിനിയായ വനിത എസ് ഐ ആയിരുന്ന  മാഹി വളവിൽ സ്വദേശിനി പിച്ചക്കാരൻ്റവിട ബാനു ( ജാനു )75 ആണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്.

പുതുച്ചേരി പോലീസിലെ വനിതാ എസ് ഐ ആയിരുന്നു

1997 ൽ ഇന്ത്യൻ വൈസ് പ്രസിഡണ്ടായിരുന്ന കെ ആർ നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ഡ്യൂട്ടിക്കിടയിൽ കൂടെയുണ്ടായിരുന്ന  ഇൻസ്പെക്ടറുടെ പിസ്റ്റളിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു


തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് നീണ്ട ഇരുപത്തിയെട്ട് വർഷമായി കിടപ്പിലായിരുന്നു

2010 ലാണ് സർവീസിൽ നിന്നും വിരമിച്ചത്.

വർഷങ്ങളായി പോണ്ടിച്ചേരിയിലാണ് താമസം

പരേതനായ വിജയനാണ് ഭർത്താവ്

മക്കൾ: മണികണ്ഠൻ, മഹേശ്വരി , ധനലക്ഷ്മി

Post a Comment

Previous Post Next Post