സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാഹി രാജീവ് ഗാന്ധി ആയുർവേദ കോളേജും പള്ളൂർ കോഹിനൂർയൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ എം എൽ എ ഡോ: വി രാമചന്ദ്രൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ശ്യാംകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി ആയുർവേദ മെഡിക്കൽ കോളേജ് മെഡിക്കൽ ഡെപ്യൂട്ടി സുപ്രണ്ട് Dr. ശിവരാമകൃഷണൻ സംസാരിച്ചു. അസ്ഥി വിഭാഗം Dr.നവീൻ സി.ജെ, ജനറൽ മെഡിസിൻ വിഭാഗം Dr.വേദവ്യാസ്, സ്ത്രീരോഗം Dr. ആര്യ മോഹൻ, ത്വക്‌രോഗം Dr.അഭിലാഷ് തുടങ്ങിയവർ ചികിത്സാകാര്യങ്ങൾ വിശദീകരിച്ചു. ക്ലബ്ബ് സിക്രട്ടറി ചന്ദ്രൻ പി.പി സ്വാഗതവും, ട്രഷറർ കെ.ആർ ചന്ദ്രൻ നന്ദിയും പറഞ്ഞു. രോഗികൾക്കാവശ്യമായ മരുന്നുകൾ ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്തു.

Post a Comment