പ്രതിഷേധ സദസ്
അഴിയൂർ,ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചോമ്പാല പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ സദസ് യു ഡി എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. ഒഞ്ചിയം മണ്ഡലം പ്രസിഡണ്ട് യു രജ്ഞിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ബാബുഒഞ്ചിയം, ബ്ലോക്ക് പ്രസിഡണ്ട് വി കെ അനിൽകുമാർ, സികെ വിശ്വനാഥൻ, ജലജവിനോദ്, ടി സി രാമചന്ദ്രൻ, പി വി അരവിന്ദൻ , കെ പി വിജയൻ, കെ പി രവീന്ദ്രൻ പ്രസംഗിച്ചു.

Post a Comment