*കന്നി മാസത്തിലെ ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കന്നി മാസത്തിലെ ആയില്യം നാൾ ആഘോഷിച്ചു.
രാവിലെ 6മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമർച്ചന, മുട്ട സമർപ്പണം, ഉച്ചക്ക് നാഗ പൂജ തുടർന്ന് പ്രസാദ ഊട്ട് എന്നിവ നടന്നു.
പൂജാതികർമ്മങ്ങൾക്ക് ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി. അടുത്ത ആയില്യം നാൾ ഒക്ടോബർ 16 ന്.
Post a Comment