എം എൽ എ യെ ആദരിച്ചു
മാഹി പൂഴിത്തല അരയസമുദായ ശ്മശാനത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് അടിസ്ഥാന സൗകര്യ വികസനം നടത്തണം എന്നാവശ്യപ്പെട്ട് മാഹി പാറക്കൽ ക്ഷേത്ര കമ്മിറ്റി സ്ഥലം എം.എൽ.എ ശ്രീ രമേശ് പറമ്പത്തിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ശ്ശമാനത്തിൻ്റെ നവീകരണത്തിന് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചു തന്ന മാഹി എം.എൽ.എ രമേശ് പറമ്പത്തിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിൻ്റെ ഓഫീസിൽ വെച്ച് എം.എൽ.എ യെ നേരിൽ കണ്ട് മാഹി പാറക്കൽ ക്ഷേത്രഭാരവാഹികൾ നന്ദി അറിയിച്ചു.
പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുരേഷ് വളപ്പിൽ രമേശ് പറമ്പത്ത് എം.എൽ.എ യെ ഷാൾ അണിയിച്ച് ആദരിച്ചു.
ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ പ്രദീപൻ പൂഴിയിൽ, ശ്യാംജിത്ത് പാറക്കൽ, വിപിനേഷ്.പി, സുദേഷ്.പി. , സരോഷ് .പി, പ്രതീഷ്. പി എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment