o നെല്‍കൃഷി 'കൊയ്ത്തുത്സവം ' നടത്തി
Latest News


 

നെല്‍കൃഷി 'കൊയ്ത്തുത്സവം ' നടത്തി

 നെല്‍കൃഷി  'കൊയ്ത്തുത്സവം ' നടത്തി



ഒഞ്ചിയം : കേരള ജൈവകാര്‍ഷക സമിതി ഏറാമല വില്ലേജ് കമ്മറ്റി മണ്ടോടി താഴെ വയലില്‍ ഒരുക്കിയ നെല്‍കൃഷി  'കൊയ്ത്തുത്സവം ' കെ.കെ.രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഴയ കാല ഓര്‍മ്മകള്‍ പുതുക്കിയ കൊയ്ത്ത് പാടിന്‍റ  പാശ്ചാത്തലത്തില്‍  നടന്ന പരിപാടിയില്‍ സമിതി പ്രസിഡന്‍റ് എസ് .ജോഷി അദ്ധ്യക്ഷത വഹിച്ചു. തട്ടോളിക്കര യു.പി , നെല്ലാച്ചേരി എല്‍.പി , തട്ടോളിക്കര ഈസ്റ്റ് എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നെല്‍ കൃഷി രീതി പാഠമാക്കി.ഒഞ്ചിയം പഞ്ചായത്ത് കൃഷി ഓഫീസര്‍ വി.അതുല്‍ മുഖ്യാതിഥിയായി . വാര്‍ഡ് അംഗങ്ങളായ ടി.എന്‍ .റഫീഖ് , ടി.കെ.രാമകൃഷ്ണന്‍ , സമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ജയപ്രകാശ് , എക്കണോമിക്കല്‍ ആന്‍റ് സ്റ്റാറ്റിസിക്കല്‍ എഡിഒ ഷമീര്‍ മോന്‍ , വകുപ്പ് ഇന്‍വെസ്റ്റിഗേറ്റര്‍ കെ.ശ്രീശന്‍ , ഇന്‍സ്പെക്ടര്‍ വി.കെ.സലീം ,  കണ്ണമ്പ്രത്ത് പത്മനാഭന്‍ , രവീന്ദ്രന്‍ ചളളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പടം - ജൈവകര്‍ഷക സമിതി 'കൊയ്ത്തുത്സവം ' കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post